Short Vartha - Malayalam News

ഉയർന്ന തിരമാല: കേരള, തമിഴ്നാട് തീരത്ത് ജാഗ്രത നിർദേശം

കേരള, തമിഴ്നാട് തീരങ്ങളിൽ നാളെ രാത്രി 11:30 വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. കേരള തീരത്ത് 2.1 മുതൽ 2.8 മീറ്റർ വരെയും തമിഴ്നാട് തീരത്ത് 2.0 മുതൽ 2.6 മീറ്റർ വരെയും തിരമാല ഉയർന്നേക്കുമെന്നാണ് മുന്നറിയിപ്പുള്ളത്. കേരള - കർണാടക - തമിഴ്നാട് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്നും അറിയിപ്പുണ്ട്.