Short Vartha - Malayalam News

കള്ളക്കടൽ: കേരള, തമിഴ്നാട് തീരങ്ങളിൽ ജാഗ്രത നിർദേശം

കേരള തീരത്തും തമിഴ്നാട് തീരത്തും നാളെ രാത്രി 11:30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. കേരള തീരത്ത് 1.7 മുതൽ 2.9 മീറ്റർ വരെയും തമിഴ്നാട് തീരത്ത് 2.0 മുതൽ 2.6 മീറ്റർ വരെയും തിരമാല ഉയർന്നേക്കാം. അതിനാൽ ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും അറിയിപ്പുണ്ട്. കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.