Short Vartha - Malayalam News

കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത: കേരള തീരത്തും തമിഴ്നാട് തീരത്തും ജാഗ്രത നിർദേശം

കേരള, തമിഴ്നാട് തീരങ്ങളിൽ നാളെ രാത്രി 11:30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. കേരള തീരത്ത് 2.3 മുതൽ 3.1 മീറ്റർ വരെയും തമിഴ്നാട് തീരത്ത് 1.9 മുതൽ 2.8 മീറ്റർ വരെയും തിരമാല ഉയർന്നേക്കാം. കൂടാതെ ലക്ഷ്വദ്വീപ്, കർണാടക തീരങ്ങളിലും ഉയർന്ന തിരമാല ജാഗ്രത മുന്നറിയിപ്പുണ്ട്. അതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും അറിയിപ്പുണ്ട്. അതേസമയം കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ കടൽ കൂടുതൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.