Short Vartha - Malayalam News

ജമ്മുകശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; രണ്ട് സൈനികര്‍ക്ക് പരിക്ക്

പുലര്‍ച്ചെയാണ് ഡോഡയില്‍ വീണ്ടും ഏറ്റുമുട്ടലുണ്ടായത്. കാസ്തിഗഡില്‍ നടന്ന ഏറ്റുമുട്ടലിലാണ് രണ്ട് സൈനികര്‍ക്ക് പരിക്കേറ്റത്. രജൗരിയിലെ നിയന്ത്രണ രേഖയ്ക്ക് സമീപവും വെടിവെയ്പ്പ് ഉണ്ടായി. പുലര്‍ച്ചെ 3.40 ഓടെയാണ് ഓപ്പറേഷന്‍ തുടങ്ങിയതെന്ന് സൈന്യം അറിയിച്ചു. പരിക്കേറ്റവരെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സേന ശക്തമായി തിരിച്ചടിച്ചതോടെ ഭീകരര്‍ വനമേലയിലേക്ക് ഓടിക്കളഞ്ഞു.