Short Vartha - Malayalam News

ഹേമ കമ്മീഷൻ റിപ്പോർട്ട്; റിപ്പോർട്ട് പഠിച്ച ശേഷം പുറത്തുവിടാൻ പറ്റുന്നത് പരസ്യമാക്കുമെന്ന് മന്ത്രി സജി ചെറിയാൻ

ഹേമ കമ്മീഷൻ റിപ്പോർട്ട് പഠിച്ച ശേഷം വിവരങ്ങൾ പുറത്തുവിടുന്നതിൽ തീരുമാനമെടുക്കുമെന്നും എന്നാൽ വ്യക്തി വിവരങ്ങൾ പുറത്തുവിടില്ലെണും മന്ത്രി സജി ചെറിയാൻ. റിപ്പോർട്ടിൽ ഒരു വ്യക്തിയുടെയും പേരെടുത്തു പരാമർശിച്ചിട്ടില്ലെന്നും റിപ്പോർട്ടിലെ ചില കാര്യങ്ങൾക്ക് രൂപരേഖ തയാറാക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വിലക്കപ്പെട്ടതൊഴികെയുള്ള വിവരങ്ങൾ മറച്ചുവെയ്ക്കേണ്ടതില്ലെന്നും റിപ്പോർട്ട് പുറത്തുവിടണമെന്നും ആയിരുന്നു വിവരാവകാശ കമ്മീഷന്റെ ഉത്തരവ്.