Short Vartha - Malayalam News

കീം പരീക്ഷ: കൂടുതല്‍ സര്‍വീസുകളുമായി KSRTC

പരീക്ഷാര്‍ത്ഥികളുടെ തിരക്കിന് അനുസരിച്ച് സര്‍വീസുകള്‍ ലഭ്യമാക്കുമെന്നാണ് KSRTC അറിയിച്ചിരിക്കുന്നത്. എല്ലാ ജില്ലകളില്‍ നിന്നും വിപുലമായ രീതിയില്‍ സര്‍വീസുകള്‍ ക്രമീകരിക്കണമെന്ന് ഗതാഗത വകുപ്പ് മന്ത്രി ഗണേഷ് കുമാര്‍ നിര്‍ദേശിച്ചു. രാവിലെ 10 മണി മുതല്‍ ഒരു മണി വരെയും ഉച്ചയ്ക്ക് ശേഷം മൂന്നര മുതല്‍ അഞ്ചു മണി വരെയാണ് കീം പരീക്ഷ നടക്കുന്നത്.