ഈ വര്‍ഷത്തെ ട്രോളിങ് നിരോധനം 52 ദിവസമായിരിക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി
ജൂണ്‍ 9 അര്‍ധരാത്രി 12 മണി മുതല്‍ ജൂലൈ 31 അര്‍ധരാത്രി 12 മണി വരെയായിരിക്കും ട്രോളിങ് നിരോധനമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. ട്രോളിങ് നിരോധന സമയത്ത് മത്സ്യത്തൊഴിലാളികള്‍ക്ക് അനുവദിക്കുന്ന സൗജന്യ റേഷന്‍ വിതരണം ഊര്‍ജ്ജിതമാക്കുമെന്ന് ഫിഷറീസ് മന്ത്രി യോഗത്തില്‍ ഉറപ്പു നല്കി. ട്രേഡ് യൂണിയന് നേതാക്കന്മാര്, ജില്ലാ കളക്ടര്‍മാര്‍, പോലീസ് സൂപ്രണ്ടുമാര്‍, കോസ്റ്റല്‍ പോലീസ് മേധാവി, മറൈന്‍ എന്‍ഫോഴ്സ്മെന്റ്, കോസ്റ്റ് ഗാര്‍ഡ്, നേവി, ഫിഷറീസ്, സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ എന്നിവരുമായി നടത്തിയ യോഗത്തിലാണ് തീരുമാനം.
Related News
ട്രോളിങ് നിരോധനം; സംസ്ഥാനത്ത് മത്സ്യവില കുതിച്ചുയരുന്നു
കൊല്ലം നീണ്ടകര ഹാര്‍ബറില്‍ ഒരു കിലോ മത്തിയുടെ വില 280 മുതല്‍ 300 രൂപ വരെയെത്തി. വരും ദിവസങ്ങളില്‍ ഇനിയും വില ഉയരുമെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. ട്രോളിങ് നിരോധനത്തിന് പുറമെ മത്സ്യലഭ്യതയിലെ കുറവും വിലക്കയറ്റത്തിന് കാരണമാകുന്നുണ്ട്. 52 ദിവസം നീണ്ടു നില്ക്കുന്ന ട്രോളിങ് നിരോധനം ജൂലൈ 31നാണ് അവസാനിക്കുക.
സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ ട്രോളിങ് നിരോധനം
ജൂലൈ 31 വരെയാണ് ട്രോളിങ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിയമം ലംഘിച്ച് മീന്‍പിടിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് ഫിഷറീസ് വകുപ്പ് മുന്നറിയിപ്പ് നല്കി. തീരത്ത് നിന്ന് 22 കിലോമീറ്റര്‍ ദൂരം മീന്‍പിടിത്തം അനുവദിക്കില്ല. ട്രോളിങ് നിരോധനം ആരംഭിക്കും മുന്‍പ് അന്യസംസ്ഥാന ബോട്ടുകള്‍ തീരം വിട്ടു പോകണമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.