കൊച്ചിയില്‍ നിന്നും കൂടുതൽ വിമാന സര്‍വീസുകളുമായി ആകാശ എയര്‍
ആകാശ എയര്‍ വിമാനക്കമ്പനി കൊച്ചിയിൽ നിന്ന് ദോഹയിലേക്കും തിരിച്ചുമാണ് പുതിയ സർവീസുകൾ ആരംഭിച്ചത്. കൊച്ചിക്കും ദോഹക്കുമിടയില്‍ മുംബൈ വഴി നാല് പ്രതിവാര വണ്‍-സ്റ്റോപ്പ് വിമാന സര്‍വീസുകളാണ് തുടങ്ങിയിരിക്കുന്നത്. വിനോദ സഞ്ചാര മേഖല ലക്ഷ്യം വെച്ചാണ് പുതിയ സർവീസുകൾ ആരംഭിച്ചത്. ബുധന്‍, വ്യാഴം, ശനി, ഞായര്‍ ദിവസങ്ങളിലാണ് വിമാന സർവീസുള്ളത്.
Related News
ആകാശ എയര്‍ കുറഞ്ഞ നിരക്കില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് സര്‍വീസ് ആരംഭിക്കുന്നു
2024 മാര്‍ച്ച് അവസാനത്തോടെ ആയിരിക്കും ഗള്‍ഫ് രാജ്യങ്ങളിലേക്കുളള സര്‍വീസ് തുടങ്ങുക. പ്രാരംഭ ഘട്ടത്തില്‍ കുവൈറ്റ് സിറ്റി, ദോഹ, ജിദ്ദ, റിയാദ് എന്നിവിടങ്ങളിലേക്ക് ആയിരിക്കും സര്‍വീസ്. അന്താരാഷ്ട്ര സർവീസുകൾക്കായി കഴിഞ്ഞ സെപ്റ്റംബറിലാണ് കമ്പനിക്ക് ഇന്ത്യൻ വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചത്.