Short Vartha - Malayalam News

KEAM 2024 ഫാർമസി പരീക്ഷാ തീയതി പുതുക്കി

2024-25 അധ്യയന വർഷത്തെ ഫാർമസി കോഴ്‌സിനായുള്ള എൻട്രൻസ് പരീക്ഷാ തീയതി പുനഃക്രമീകരിച്ചു. ജൂൺ 6ന് ഉച്ചകഴിഞ്ഞ് 3:30 മുതൽ 5 വരെയാകും കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ നടക്കുക. ഫാർമസി പരീക്ഷയ്ക്ക് മാത്രമായി എത്തുന്ന വിദ്യാർത്ഥികൾ അന്നേദിവസം ഉച്ചയ്ക്ക് ഒരു മണിക്ക് പരീക്ഷാ കേന്ദ്രങ്ങളിൽ എത്തിച്ചേരണം.