കീം 2024: അപേക്ഷകര്‍ക്ക് കോഴ്സുകള്‍ കൂട്ടിച്ചേര്‍ക്കാന്‍ അവസരം
ഫീസ് അടച്ചവര്‍ക്ക് ഇന്ന് മുതല്‍ നാളെ വൈകുന്നേരം നാല് മണി വരെ www.cee.kerala.gov.in എന്ന് വെബ്സൈറ്റില്‍ കോഴ്സുകള്‍ കൂട്ടിച്ചേര്‍ക്കുന്നതിന് അവസരമുണ്ട്. ആര്‍ക്കിടെക്ച്ചര്‍ കോഴ്സ് കൂട്ടിച്ചേര്‍ക്കുന്നവര്‍ കൗണ്‍സില്‍ ഓഫ് ആര്‍ക്കിടെക്ച്ചര്‍ (NATA) നടത്തുന്ന പരീക്ഷ എഴുതി നിശ്ചിത യോഗ്യത നേടിയിരിക്കണം. മെഡിക്കല്‍, മെഡിക്കല്‍ അനുബന്ധ കോഴ്സുകള്‍ കൂട്ടിച്ചേര്‍ക്കുന്നവര്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി നടത്തുന്ന നീറ്റ് UG പരീക്ഷ എഴുതി നിശ്ചിത യോഗ്യത നേടിയിരിക്കണം.
Related News
കീം മൂന്നാംഘട്ട അലോട്ട്മെന്റ് പട്ടിക പിൻവലിച്ചു
എൻജിനീയറിങ് പ്രവേശനത്തിനുള്ള കീം അലോട്ട്മെന്റ് പട്ടിക പിൻവലിച്ചു. സംവരണ തത്വം പാലിക്കാതെയാണ് പട്ടിക ഇറക്കിയത് എന്ന വ്യാപക പരാതിയെ തുടർന്നാണ് ഇന്നലെ പുറത്തിറക്കിയ മൂന്നാംഘട്ട അലോട്ട്മെന്റ് പട്ടിക പിൻവലിച്ചത്. മൂന്നാംഘട്ട അലോട്ട്മെന്റിന് മുമ്പ് പുതിയ ഓപ്ഷൻ കാണിച്ചതും വിവാദമായിരുന്നു. പരാതികൾ പരിഹരിച്ച് പുതിയ പട്ടിക ഉടൻ പുറത്തിറക്കുമെന്ന് പ്രവേശന പരീക്ഷ കമ്മിഷണർ അറിയിച്ചു.
കേരള എന്‍ജിനീയറിങ്- മെഡിക്കല്‍ പ്രവേശന പരീക്ഷ ജൂണ്‍ 5 മുതല്‍
പരീക്ഷ ഓണ്‍ലൈനായാണ് നടത്തുക. കീം 2024 പരീക്ഷയ്ക്കായി വിപുലമായ ഒരുക്കങ്ങള്‍ നടത്തിയെന്ന് ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ആര്. ബിന്ദു അറിയിച്ചു. 1,13,447 വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതുക. ജൂണ്‍ 5 മുതല്‍ 9 വരെ 198 പരീക്ഷാ കേന്ദ്രങ്ങളിലായി പരീക്ഷ നടത്തും. ജൂണ്‍ മാസം തന്നെ പരീക്ഷാ ഫലവും പ്രസിദ്ധികരിക്കും. ഓണ്‍ലൈന്‍ പരീക്ഷയ്ക്കായുള്ള സോഫ്റ്റ്വെയര് തയാറാക്കിയിരിക്കുന്നത് സി ഡിറ്റ് ആണ്.
KEAM 2024 ഫാർമസി പരീക്ഷാ തീയതി പുതുക്കി
2024-25 അധ്യയന വർഷത്തെ ഫാർമസി കോഴ്സിനായുള്ള എൻട്രൻസ് പരീക്ഷാ തീയതി പുനഃക്രമീകരിച്ചു. ജൂൺ 6ന് ഉച്ചകഴിഞ്ഞ് 3:30 മുതൽ 5 വരെയാകും കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ നടക്കുക. ഫാർമസി പരീക്ഷയ്ക്ക് മാത്രമായി എത്തുന്ന വിദ്യാർത്ഥികൾ അന്നേദിവസം ഉച്ചയ്ക്ക് ഒരു മണിക്ക് പരീക്ഷാ കേന്ദ്രങ്ങളിൽ എത്തിച്ചേരണം.
KEAM ടെസ്റ്റ് ഈ വർഷം മുതൽ ഓൺലൈനായി നടത്തും
കേരള എൻജിനീയറിംഗ് പ്രവേശന പരീക്ഷ ഈ വർഷം മുതൽ JEE മാതൃകയിൽ ഒന്നിലധികം ചോദ്യപേപ്പർ ഉപയോഗിച്ച് വ്യത്യസ്ത ദിവസങ്ങളിൽ ഓൺലൈനായി നടത്താൻ തീരുമാനിച്ചു. ഇതുസംബന്ധിച്ച് ഉന്നതവിദ്യാഭ്യാസ വകുപ്പ് നൽകിയ ശുപാർശ മന്ത്രിസഭ അംഗീകരിച്ചു.