Short Vartha - Malayalam News

പാക് അധിനിവേശ കാശ്മീരിൽ പ്രക്ഷോഭം

നികുതി വർധനവ്, വിലക്കയറ്റം, വൈദ്യുതി ക്ഷാമം തുടങ്ങിയ കാര്യങ്ങളിൽ പ്രതിഷേധിച്ചാണ് ജനങ്ങൾ തെരുവിലിറങ്ങിയത്. തലസ്ഥാനമായ മുസാഫറാബാദിൽ ഉൾപ്പെടെ പ്രതിഷേധം അടിച്ചമർത്താൻ പോലീസ് ശ്രമിച്ചതോടെ പ്രതിഷേധം അക്രമാസക്തമായി. പ്രതിഷേധക്കാരും പോലീസും തമ്മിൽ ദാദ്യാൽ, മിർപൂർ, സമഹ്നി, സെഹൻസ, റാവലാകോട്ട്, ഖുയിരാട്ട, തട്ടപാനി, ഹട്ടിയാൻ ബാല എന്നിവിടങ്ങളിൽ ഏറ്റുമുട്ടൽ ഉണ്ടാവുകയും നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തു.