Short Vartha - Malayalam News

അവധിക്കാല ഉല്ലാസയാത്രാ പാക്കേജുകളുമായി കൊല്ലം KSRTC ഡിപ്പോ

ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ ആഭിമുഖ്യത്തിലാണ് അവധിക്കാലയാത്രകള്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഏപ്രില്‍ 18ന് വയനാട്ടിലേക്കാണ് ആദ്യയാത്ര. രണ്ടു ദിവസത്തെ താമസവും, മുത്തങ്ങ ജംഗിള്‍ സഫാരിയും അടക്കം 4100 രൂപയാണ് നിരക്ക്. ഏപ്രില്‍ 19ന് രാവിലെ 5 മണിക്ക് പത്മനാഭപുരം-കന്യാകുമാരി യാത്രയും സംഘടിപ്പിച്ചിട്ടുണ്ട്. 780 രൂപയാണ് യാത്രാനിരക്ക്. വിശദവിവരങ്ങള്‍ക്ക് 9747969768, 8921950903 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം. ഇതുകൂടാതെ ഏപ്രില്‍ 20ന് ഇടുക്കിയിലേക്കും ചെന്തുരുണി വന്യജീവി സങ്കേതത്തിലൂടെ തെന്മലയിലേക്കും ഏപ്രില്‍ 21ന് എറണാകുളം ജില്ലയിലെ പാണിയേലിപോരിലേക്കും പൊന്‍മുടിയിലേക്കും ഉല്ലാസയാത്രകള്‍ സംഘടിപ്പിച്ചിട്ടുണ്ട്.