Short Vartha - Malayalam News

കോണ്‍ഗ്രസ് പ്രകടനപത്രിക ഇന്ത്യയേക്കാള്‍ പാക് തിരഞ്ഞെടുപ്പിന് അനുയോജ്യം: ഹിമന്ത ബിശ്വ ശര്‍മ

രാജ്യത്തെ ഹിന്ദുവോ മുസ്ലീമോ ആയ ഒരു വ്യക്തിയും മുത്തലാഖ് വീണ്ടും കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നില്ലെന്നും ബഹുഭാര്യത്വത്തെയോ ശൈശവ വിവാഹത്തെയോ പിന്തുണയ്ക്കുന്നവരല്ലെന്നും അംസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. സമൂഹത്തെ ഭിന്നിപ്പിച്ച് അധികാരത്തിലെത്തുക എന്നതാണ് കോണ്‍ഗ്രസിന്റെ മാനസികാവസ്ഥയെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുകയാണ് പാര്‍ട്ടിയുടെ പ്രകടനപത്രിക ലക്ഷ്യമിടുന്നതെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു.