Short Vartha - Malayalam News

കൊച്ചുമകന് 240 കോടി രൂപയുടെ ഇന്‍ഫോസിസ് ഓഹരികള്‍ സമ്മാനിച്ച് നാരായണമൂര്‍ത്തി

നാല് മാസം പ്രായമുള്ള ചെറുമകന്‍ ഏകാഗ്ര രോഹന്‍ മൂര്‍ത്തിക്കാണ് ഇന്‍ഫോസിസ് സ്ഥാപകന്‍ എന്‍.ആര്‍ നാരായണ മൂര്‍ത്തി 240 കോടിയിലധികം മൂല്യമുള്ള ഓഹരികള്‍ സമ്മാനിച്ചത്. ഇതോടെ ഏകാഗ്ര രോഹന്‍ മൂര്‍ത്തിക്ക് കമ്പനിയില്‍ 15,00,000 ഓഹരികള്‍ അഥവാ 0.04 ശതമാനം ഓഹരിയായി. ചെറുമകന് ഓഹരികള്‍ നല്‍കിയതോടെ ഇന്‍ഫോസിസിലെ നാരായണമൂര്‍ത്തിയുടെ വിഹിതം 0.40 ശതമാനത്തില്‍ നിന്ന് 0.36 ശതമാനമായി കുറഞ്ഞു.