Short Vartha - Malayalam News

ഹജ്ജ്: കേരളത്തിൽ നിന്ന് 1,561 പേർക്ക് കൂടി അവസരം

ഹജ്ജിന് പോകാനായി സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ രജിസ്റ്റർ ചെയ്ത് വെയിറ്റിങ് ലിസ്റ്റിലുള്ള ആദ്യത്തെ 1,561 പേർക്കാണ് അവസരം ലഭിക്കുന്നത്. 8,008 പേരാണ് വെയ്റ്റിംങ് ലിസ്റ്റിൽ ഉണ്ടായിരുന്നത്. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ഹജ്ജിന് അവസരം ലഭിച്ചിട്ടും യാത്ര റദ്ദാക്കിയ വ്യക്തികളുടെ ഒഴിവ് വന്ന സീറ്റുകളാണിത്. കേരളം ഉൾപ്പടെ 11 സംസ്ഥാനങ്ങൾക്കാണ് അധിക സീറ്റ് ലഭിച്ചത്.