അന്തരിച്ച CPM നേതാവ് എം. എം. ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനല്‍കും
എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. പ്രതാപ് സോമനാഥാണ് ഇക്കാര്യം അറിയിച്ചത്. കേരള അനാട്ടമി ആക്ട് പ്രകാരമാണ് കളമശ്ശേരി മെഡിക്കല്‍ കോളേജ് ഉപദേശക സമിതിയുടെ തീരുമാനം. എം. എം ലോറന്‍സിന്റെ ആഗ്രഹം അതുതന്നെ ആയിരുന്നുവെന്ന് കൃത്യവും വ്യക്തവും വിശ്വാസ യോഗ്യവുമായ സാക്ഷി മൊഴി ഉണ്ടായിരുന്നുവെന്ന് കളമശേരി മെഡിക്കല്‍ കോളേജ് ഉപദേശക സമിതി വിലയിരുത്തി. ഹൈക്കോടതി നിര്‍ദേശപ്രകാരം ലോറന്‍സിന്റെ മക്കളുടെ വാദമുഖങ്ങള്‍ കേട്ട ശേഷമാണ് പ്രിന്‍സിപ്പളിന്റെ തീരുമാനം.
Related News
എം.എം. ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനല്‍കുന്നതില്‍ നടപടി തുടങ്ങി കളമശ്ശേരി മെഡിക്കല്‍ കോളേജ്.
മുതിര്‍ന്ന CPM നേതാവ് എം.എം. ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനല്‍കുന്ന കാര്യത്തില്‍ തീരുമാനത്തിലെത്താന്‍ മൂന്ന് മക്കളും ഇന്ന് ഉപദേശക സമിതിക്ക് മുന്നില്‍ ഹാജരാകാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനല്‍കണമെന്ന് അച്ഛന് ആഗ്രഹം പ്രകടിപ്പിച്ചിട്ടുള്ളതായാണ് മകന് എം.എല്‍. സജീവനും മകള്‍ സുജാതയും പറയുന്നത്. അതേസമയം അങ്ങനെയൊരു കാര്യം അച്ഛന് പറഞ്ഞിട്ടില്ലെന്നും മതാചാരപ്രകാരം സംസ്കരിക്കണമെന്നുമാണ് ഇളയമകള്‍ ആശയുടെ വാദം. മൂവരുടെയും അഭിപ്രായങ്ങള്‍ വിശദമായി പരിശോധിച്ച് തീരുമാനമെടുക്കാനാണ് ഹൈക്കോടതി കളമശ്ശേരി മെഡിക്കല്‍ കോളേജിനോട് നിര്‍ദേശിച്ചിട്ടുള്ളത്.