Short Vartha - Malayalam News

ലൈംഗികാതിക്രമക്കേസ്; ജയസൂര്യയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഇന്ന് പരിഗണിക്കും

ഹൈക്കോടതിയാണ് മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നത്. തനിക്കെതിരായ പരാതി അടിസ്ഥാനരഹിതമാണെന്നും കേസ് കെട്ടി ചമച്ചതാണെന്നും ജയസൂര്യ വാദിച്ചിരുന്നു. പീഡനം നടന്നതായി ആരോപിക്കുന്ന തീയതികളില്‍ വൈരുധ്യമുണ്ടെന്നും ജയസൂര്യ പറഞ്ഞിരുന്നു. സെക്രട്ടറിയേറ്റിലെ സിനിമാചിത്രീകരണത്തിനിടെ ജയസൂര്യ ലൈംഗികാതിക്രമം കാട്ടിയെന്ന നടിയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.