Short Vartha - Malayalam News

ജയസൂര്യയുടെ മുൻ‌കൂർ ജാമ്യാപേക്ഷയിൽ സർക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി

ലൈംഗിക പീഡനക്കേസില്‍ നടൻ ജയസൂര്യ സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജികൾ പരിഗണിക്കുന്നത് സെപ്റ്റംബർ 23 ലേക്ക് മാറ്റിയ ഹൈക്കോടതി ജയസൂര്യയുടെ മുൻ‌കൂർ ജാമ്യാപേക്ഷയിൽ സർക്കാരിനോട് വിശദീകരണം തേടി. പീഡനം നടന്നതായി പരാതിക്കാരി ആരോപിക്കുന്ന തീയതികളിൽ വൈരുധ്യമുണ്ടെന്നാണ് മുൻ‌കൂർ ജാമ്യഹർജിയിൽ ജയസൂര്യ പറയുന്നത്. സ്ത്രീത്വത്തെ അപമാനിച്ചു, സ്ത്രീകളെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്താൻ ശ്രമിച്ചു എന്നീ വകുപ്പുകളിലാണ് ജയസൂര്യക്കെതിരെ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്.