Short Vartha - Malayalam News

പീഡന പരാതി; നടിയെ ഇടവേള ബാബുവിന്റെ ഫ്ലാറ്റിലെത്തിച്ച് പരിശോധന

ലൈംഗിക പീഡന പരാതിയില്‍ നടന്‍ ഇടവേള ബാബുവിന്റെ ഫ്ലാറ്റില്‍ പോലീസ് പരിശോധന നടത്തി. പരാതിക്കാരിയെ ഫ്ലാറ്റിലെത്തിച്ചായിരുന്നു പരിശോധന. ഇവിടെനിന്ന് രേഖകള്‍ പിടിച്ചെടുത്തതായാണ് വിവരം. അമ്മയിലെ അംഗത്വവുമായി ബന്ധപ്പെട്ട് ഇടവേള ബാബു തന്നോട് മോശമായി പെരുമാറിയെന്നാണ് നടിയുടെ പരാതി. അതേസമയം പീഡന പരാതിയില്‍ ഇടവേള ബാബുവിന് കഴിഞ്ഞദിവസം കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.