സ്വാശ്രയ കോളേജുകളിലെ MBBS പ്രവേശനഫീസ് വര്‍ധിപ്പിച്ചു
നിലവിലെ ഫീസിന്റെ അഞ്ചുശതമാനമാണ് വര്‍ധിപ്പിച്ചത്. ഇതോടെ സ്വാശ്രയ കോളേജുകളിലെ മെറിറ്റ് സീറ്റുകളിലെ ഫീസ് 7.71 ലക്ഷം മുതല്‍ 8.86 ലക്ഷം വരെയാകും. NRI സീറ്റുകളിലും ഫീസ് കൂട്ടിയിട്ടുണ്ട്. ഇതില്‍ 21.65 ലക്ഷം രൂപവരെയാകും വാര്‍ഷികഫീസ്. ജസ്റ്റിസ്(റിട്ട.) കെ.കെ. ദിനേശന്‍ കമ്മിറ്റിയാണ് ഫീസ് നിര്‍ണയിച്ചത്. അതേസമയം ഹോസ്റ്റല്‍ മെസ് ഫീസ് സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ല.