Short Vartha - Malayalam News

കാണാതായ തസ്മിദ് കന്യാകുമാരിയിലെന്ന് വിവരം; അന്വേഷണം ഊര്‍ജിതമാക്കി

ഇന്നലെ രാവിലെ കഴക്കൂട്ടത്ത് നിന്നും കാണാതായ പതിമൂന്നുകാരി തസ്മിദ് തംസിമ് കന്യാകുമാരിയില്‍ ഇറങ്ങി എന്നാണ് സംഭവത്തെക്കുറിച്ച് ഒടുവില്‍ പോലീസിന് ലഭിക്കുന്ന വിവരം. ട്രെയിനില്‍ യാത്ര ചെയ്തിരുന്ന അനുരാഗ് എന്ന യുവാവാണ് പോലീസിന് ഈ വിവരം കൈമാറിയത്. ഇതേ തുടര്‍ന്ന് കന്യാകുമാരിയില്‍ തിരച്ചില്‍ ശക്തമാക്കുമെന്ന് തിരുവനന്തപുരം കമ്മീഷണര്‍ അറിയിച്ചു. ഇന്നലെ രാവിലെ 10 മണിയോടെയാണ് അമ്മ വഴക്ക് പറഞ്ഞതിനെ തുടര്‍ന്ന് പതിമൂന്നുകാരിയായ തസ്മിദ് കഴക്കൂട്ടത്തെ വാടകവീട്ടില്‍നിന്ന് ഇറങ്ങിപ്പോയത്.