കേരള ബാങ്കിനെ വിവരാകാശ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തി
കേരള ബാങ്കിന്റെ സംസ്ഥാന ഓഫീസിനെയും 14 ജില്ല ബാങ്കുകളെയും ശാഖകളെയും വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തി. കേരള ബാങ്കിന്റെ കൊല്ലം പതാരം ശാഖയിലെ വായ്പ തിരിച്ചടവ് സംബന്ധിച്ച തര്‍ക്കത്തില്‍ യുവതി മരിക്കാനിടയായ സംഭവത്തിലെ രേഖകള്‍ ബാങ്ക് പുറത്തുവിടാതിരുന്നതിനെ തുടര്‍ന്നാണ് ഉത്തരവ് വന്നത്. കേരള ബാങ്കിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് അറിയാന്‍ പൗരന് അവകാശമുണ്ടെന്ന് സംസ്ഥാന വിവരാവകാശ കമീഷണര്‍ ഡോ. എ. അബ്ദുല്‍ ഹക്കിമിന്റെ ഉത്തരവില്‍ വ്യക്തമാക്കി.
Related News
വയനാട് ഉരുൾപൊട്ടൽ: ചൂരൽമല ശാഖയിലെ വായ്പകൾ എഴുതിത്തള്ളി കേരള ബാങ്ക്
വയനാട് ജില്ലയിലെ മുണ്ടക്കൈയിൽ ഉണ്ടായ ഉരുൾപ്പൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കേരള ബാങ്ക് ചൂരൽമല ശാഖയിലെ മരണപ്പെട്ടവരുടെയും ഈടു നൽകിയ വീടും വസ്തുവകകളും നഷ്ടപ്പെട്ടവരുടെയും മുഴുവൻ വായ്പകളും എഴുതി തള്ളാൻ തീരുമാനിച്ചു. കേരള ബാങ്ക് 50 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകിയിരുന്നു. കൂടാതെ കേരള ബാങ്കിലെ ജീവനക്കാർ സ്വമേധയാ അഞ്ചു ദിവസത്തെ ശമ്പളം കൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യുവാനും തീരുമാനിച്ചിട്ടുണ്ട്.
കേരള ബാങ്കിനെ റിസർവ് ബാങ്ക് തരംതാഴ്ത്തി
റിസർവ് ബാങ്ക് കേരള ബാങ്കിനെ സി ക്ലാസ് പട്ടികയിലേക്ക് തരംതാഴ്ത്തി. നബാർഡ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് റിസർവ് ബാങ്കിൻ്റെ നടപടി. വായ്പ നൽകുന്നതിനും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കേരള ബാങ്കിന് ഇനിമുതൽ 25 ലക്ഷത്തിനു മുകളിൽ വ്യക്തിഗത വായ്പ നൽകാൻ കഴിയില്ല. കേരള ബാങ്കിന്റെ റാങ്കിംഗ് മാനദണ്ഡങ്ങൾ വിലയിരുത്താൻ റിസർബാങ്ക് ഏർപ്പെടുത്തിയ അതോറിറ്റിയാണ് നബാർഡ്. ഭരണസമിതിയിൽ രാഷ്ട്രീയ നോമിനികൾക്ക് പുറമെ ആവശ്യത്തിന് പ്രൊഫഷണലുകൾ ഇല്ലാതിരുന്നതും ആണ് കേരള ബാങ്കിന് തിരിച്ചടിയായത്.