ഡൽഹി ലഫ്റ്റനൻ്റ് ഗവർണർ വി.കെ. സക്‌സേന 23 വർഷം മുമ്പ് നൽകിയ മാനനഷ്ടക്കേസിൽ സാമൂഹിക പ്രവർത്തക മേധാ പട്കറിന് വിധിച്ച ശിക്ഷ ഡൽഹി സാകേത് കോടതി സ്റ്റേ ചെയ്തു. 25,000 രൂപയുടെ ബോണ്ടിലും സമാനമായ തുകയുടെ ആൾ ജാമ്യത്തിലും മേധാ പട്കറിന് കോടതി ജാമ്യം അനുവദിച്ചു. പരാതിക്കാരനായ ഡൽഹി ലെഫ്. ഗവർണർ വി.കെ. സക്‌സേനക്ക് കോടതി നോട്ടീസയച്ചു. നോട്ടീസിന് സക്സേന സെപ്റ്റംബർ നാലിന് മറുപടി നൽകണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ജൂലൈ ഒന്നിനാണ് കേസിൽ ഡൽഹി കോടതി പട്കറിനെതിരെ ശിക്ഷ വിധിച്ചത്.
Related News
അപകീർത്തിക്കേസ്: മേധാ പട്കറിന് തടവുശിക്ഷ
ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വി.കെ. സക്സേന നൽകിയ മാനനഷ്ടക്കേസിൽ പരിസ്ഥിതി പ്രവർത്തക മേധാ പട്കറിന് കോടതി അഞ്ച് മാസം തടവ് ശിക്ഷയും 10 ലക്ഷം രൂപ പിഴയും വിധിച്ചു. ഡൽഹി മെട്രോപൊളിറ്റൻ മഡ്ജിസ്ട്രേറ്റ് കോടതിയുടെതാണ് വിധി. 2001ൽ ഫയൽ ചെയ്ത കേസിലാണ് നടപടി. വിധിക്കെതിരെ മേൽക്കോടതിയിൽ അപ്പീൽ നൽകുന്നതിനായി ശിക്ഷാ നടപടി 30 ദിവസത്തേക്ക് സസ്പെൻഡ് ചെയ്തിട്ടുണ്ട്.