പണപ്പെരുപ്പനിരക്ക് 16 മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍
3.36 ശതമാനമായാണ് മൊത്തവിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പനിരക്ക് ഉയര്‍ന്നത്. തുടര്‍ച്ചയായി നാലാം മാസമാണ് പണപ്പെരുപ്പനിരക്ക് ഉയരുന്നത്. പച്ചക്കറി അടക്കമുള്ള ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റമാണ് പണപ്പെരുപ്പനിരക്കില്‍ പ്രതിഫലിച്ചത്. ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം 10.87 ശതമാനമായാണ് ഉയര്‍ന്നത്. പണപ്പെരുപ്പനിരക്ക് ഉയര്‍ന്ന് നില്‍ക്കുന്നത് വീണ്ടും പലിശനിരക്ക് ഉയര്‍ത്താന്‍ RBIയെ പ്രേരിപ്പിക്കുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്.
Related News
ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെ വിലക്കയറ്റം മൂലം വിപണി ഇടപെടലുകൾ ശക്തമാക്കാന്‍ ഒരുങ്ങി റിസര്‍വ് ബാങ്ക്
കാലാവസ്ഥാ വ്യതിയാനം കാരണം പച്ചക്കറികൾ, സുഗന്ധവ്യഞ്ജനങ്ങൾ, പയറിനങ്ങൾ എന്നിവയുടെ വിലയിൽ കഴിഞ്ഞ ദിവസങ്ങളിൽ വലിയ വർദ്ധനയാണ് ഉണ്ടായിരിക്കുന്നത്. വിളവെടുപ്പ് സീസൺ തുടങ്ങിയിട്ടും ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെ വില ഉയർന്ന തലത്തിൽ തുടരുന്നത് റിസർവ് ബാങ്കിനെ ആശങ്കയിലാക്കുന്നുണ്ട്. കഴിഞ്ഞ മാസം നടന്ന ധന അവലോകന നയത്തിലും റിസർവ് ബാങ്ക് പലിശ നിരക്കിൽ മാറ്റം വരുത്തിയിരുന്നില്ല.Read More
രാജ്യത്തെ റീട്ടെയിൽ പണപ്പെരുപ്പം ഉയർന്നു
സ്റ്റാറ്റിസ്റ്റിക്സ് ആന്റ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്ത് നവംബർ മാസത്തിലെ റീട്ടെയിൽ പണപ്പെരുപ്പം 5.5 ശതമാനമായി ഉയർന്നു. ഭക്ഷ്യവസ്തുക്കളുടെ വില ഉയർന്നതാണ് പണപ്പെരുപ്പത്തിന് കാരണമായത്.
റീട്ടെയിൽ പണപ്പെരുപ്പം ഒക്ടോബർ മാസത്തിൽ 4.87 ശതമാനത്തിലേക്ക് കുറഞ്ഞു
ഉപഭോക്തൃ വില സൂചികയെ (CPI) അടിസ്ഥാനമാക്കിയുള്ള രാജ്യത്തെ റീട്ടെയിൽ പണപ്പെരുപ്പം ഒക്ടോബർ മാസത്തിൽ നാല് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 4.87 ശതമാനത്തിലേക്ക് കുറഞ്ഞു. സവാളയുടെ വിലകയറ്റമാണ് സൂചികയെ പുറകോട്ടടിച്ചത്.