ഗേറ്റ് പരീക്ഷ ഫെബ്രുവരി ഒന്ന് മുതല്‍; ഓഗസ്റ്റ് മുതല്‍ അപേക്ഷിക്കാം
ഗേറ്റ് 2025 ഫെബ്രുവരി 1, 2, 15, 16 തീയതികളിലായി നടത്തുമെന്ന് IIT റൂര്‍ക്കി അറിയിച്ചു. രാവിലെയും ഉച്ചയ്ക്കുമായി രണ്ട് സെഷനായാണ് കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ നടത്തുക. അപേക്ഷാ പ്രക്രിയകള്‍ ഓഗസ്റ്റില്‍ ആരംഭിക്കും. എഞ്ചിനീയറിങ്, ആര്‍ക്കിടെക്ചര്‍, ടെക്‌നോളജി, സയന്‍സ്, ഹ്യുമാനിറ്റീസ് ഉള്‍പ്പെടെയുളള വിഷയങ്ങളിലെ ഉപരിപഠനത്തിനുള്ള ദേശീയ യോഗ്യതാ പരീക്ഷയാണ് ഗേറ്റ് (ഗ്രാജ്വേറ്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഇന്‍ എഞ്ചിനീയറിങ്).