ഇന്ത്യന്‍ വ്യോമസേനയുടെ അപ്പാച്ചെ ഹെലികോപ്റ്ററാണ് പരിശീലനത്തിനിടെ ലഡാക്കില്‍ അടിയന്തരമായി ഇറക്കിയത്. ഹെലികോപ്റ്ററിന് കേടുപാടുകള്‍ സംഭവിച്ചെങ്കിലും രണ്ട് പൈലറ്റുമാരും സുരക്ഷിതരാണ്. അടിയന്തര ലാന്‍ഡിംഗിന്റെ കൃത്യമായ കാരണം അന്വേഷിക്കാന്‍ IAF കോര്‍ട്ട് ഓഫ് എന്‍ക്വയറി ആരംഭിച്ചിട്ടുണ്ട്. അമരിക്കന്‍ എയ്റോസ്പേസ് കമ്പനിയായ ബോയിംഗ് നിര്‍മ്മിച്ച അത്യാധുനിക മള്‍ട്ടി-റോള്‍ കോംബാറ്റ് ഹെലികോപ്റ്ററുകളില്‍ ഒന്നാണ് അപ്പാച്ചെ.
Related News
എയർ മാർഷൽ അമർ പ്രീത് സിങ് ഇന്ത്യൻ വ്യോമസേന മേധാവിയായി ചുമതലയേൽക്കും
എയർ ചീഫ് മാർഷൽ വി.ആർ. ചൗധരി സെപ്റ്റംബർ 30ന് വിരമിക്കുന്ന സാഹചര്യത്തിലാണ് നിലവിൽ വ്യോമസേനാ ഉപമേധാവിയായി സേവനമനുഷ്ഠിക്കുന്ന അമർ പ്രീത് സിങ് വ്യോമസേന മേധാവിയാകുന്നത്. 1984 ലാണ് അദ്ദേഹം ഇന്ത്യൻ വ്യോമസേനയുടെ ഫൈറ്റർ പൈലറ്റ് സ്ട്രീമിലെത്തുന്നത്. 40 വർഷത്തോളമായി സേനയിലെ വിവിധ മേഖലകളിൽ സേവനമനുഷ്ഠിച്ചിട്ടുള്ള അദ്ദേഹം ഇന്ത്യയുടെ ആദ്യ ബഹുരാഷ്ട്ര വ്യോമാഭ്യാസമായ 'തരംഗ് ശക്തി' യുടെ നേതൃനിരയിലുണ്ടായിരുന്നു.
മിറാഷ് 2005-5 യുദ്ധവിമാനങ്ങള്‍ ഇന്ത്യ വില്‍ക്കാനൊരുങ്ങി ഖത്തര്‍
ഖത്തറില്‍ നിന്നുള്ള പ്രതിരോധ സംഘം ഡല്‍ഹിയില്‍ ഇന്ത്യന്‍ അധികൃതരുമായി കൂടിക്കാഴ്ച നടത്തി. 12 മിറാഷ് 2000-5 യുദ്ധവിമാനങ്ങള്‍ കൈമാറാനാണ് ഖത്തര്‍ ഒരുങ്ങുന്നത്. നിലവില്‍ ഖത്തര്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്നതും നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നതുമായ യുദ്ധവിമാനങ്ങളാണ് ഇന്ത്യക്ക് നല്‍കാനായി തയാറെടുക്കുന്നത്. എയര്‍ക്രാഫ്റ്റുകള്‍ കൈമാറാന്‍ ഖത്തര്‍ 5000 കോടി രൂപയാണ് ആവശ്യപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍.
പൂഞ്ച് ഭീകരാക്രമണം; പ്രദേശത്ത് കൂടുതല്‍ സേനയെ വിന്യസിച്ചു
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ ഇന്ത്യന്‍ വ്യോമസേനയുടെ വാഹനവ്യൂഹത്തിന് നേരെ നടന്ന ഭീകരാക്രമണത്തില്‍ പരിക്കേറ്റ അഞ്ച് സൈനികരില്‍ ഒരു സൈനികന് വീരമൃത്യു വരിച്ചു. മറ്റ് നാല് പേര് ചികിത്സയില്‍ തുടരുകയാണ്. ഭീകരാക്രമണത്തിന് പിന്നാലെ പൂഞ്ചില്‍ കൂടുതല്‍ സേനയെ വിന്യസിച്ച് സുരക്ഷ ശക്തമാക്കി. ആക്രമണം നടത്തിയ ഭീകരര്‍ക്കായുളള തിരച്ചില്‍ തുടരുകയാണ്.
രാജസ്ഥാനില്‍ ഇന്ത്യന്‍ വ്യോമസേനാ വിമാനം തകര്‍ന്നു വീണു
രാജസ്ഥാനിലെ ജയ്സാല്‍മീറില്‍ നിന്നും 25 കിലോമീറ്റര്‍ അകലെ പിത്താലാ ഗ്രാമത്തിലാണ് വിമാനം തകര്‍ന്നു വീണത്. അപകടത്തില്‍ ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പരിശീലനത്തിനിടയിലാണ് ആളില്ലാ വിമാനം തകര്‍ന്നു വീണതെന്നും അപകടത്തിന്റെ കാരണം കണ്ടെത്താന്‍ അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും വ്യോമസേന വ്യക്തമാക്കി.