Short Vartha - Malayalam News

BMW 620d M സ്‌പോര്‍ട്ട് സിഗ്നേച്ചര്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു

മിനറല്‍ വൈറ്റ്, ടാന്‍സാനൈറ്റ് ബ്ലൂ, സ്‌കൈസ്‌ക്രാപ്പര്‍ ഗ്രേ, കാര്‍ബണ്‍ ബ്ലാക്ക് എന്നിങ്ങനെ നാല് എക്സ്റ്റീരിയര്‍ കളര്‍ ഓപ്ഷനുകളിലാണ് വാഹനം എത്തുന്നത്. 78.90 ലക്ഷം രൂപയാണ് BMW 620d M സ്‌പോര്‍ട്ട് സിഗ്നേച്ചറിന്റെ എക്‌സ്‌ഷോറൂം വില. വാഹനത്തിന്റെ ബുക്കിങ്ങ് ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ടെന്നും രാജ്യത്തെ എല്ലാ BMW ഇന്ത്യ ഡീലര്‍ഷിപ്പുകളിലും കാര്‍ ബുക്ക് ചെയ്യാമെന്നും കമ്പനി അറിയിച്ചു. റിമോട്ട് കണ്‍ട്രോള്‍ പാര്‍ക്കിംഗ്, കീലെസ് എന്‍ട്രി, ഓട്ടോമാറ്റിക് ലോക്കിംഗ്, പവര്‍ഡ് ടെയില്‍ഗേറ്റ്, രണ്ട് 10.25 ഇഞ്ച് സ്‌ക്രീനുകള്‍ അടങ്ങുന്ന റിയര്‍ സീറ്റ് എന്റര്‍ടൈന്‍മെന്റ് പ്രൊഫഷണല്‍ എന്നീ സവിശേഷതകളോടെയാണ് വാഹനമെത്തുന്നത്.