Short Vartha - Malayalam News

കര്‍ഷക സമരത്തിനിടെ കര്‍ഷകന്‍ മരിച്ച സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം

പഞ്ചാബ് ആന്റ് ഹരിയാന ഹൈക്കോടതിയാണ് ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. ആക്റ്റിങ് ചീഫ് ജസ്റ്റിസ് ജി.എസ് സന്ധവാലിയ, ജസ്റ്റിസ് ലപിത ബാനര്‍ജി എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. അന്വേഷണത്തിനായി വിരമിച്ച ഹൈക്കോടതി ജഡ്ജിയേയും പഞ്ചാബില്‍ നിന്നും ഹരിയാനയില്‍ നിന്നും ADGP റാങ്കിലുള്ള ഓരോ ഉദ്യോഗസ്ഥരേയും ചേര്‍ത്ത് മൂന്നംഗ സമിതി രൂപവത്കരിച്ചു.