Short Vartha - Malayalam News

തങ്ങളുടെ കമ്പനിയുടെ ഭാഗമാകാത്തതിൽ ഇലോൺ മസ്‌ക് ഖേദിക്കുന്നതായി ഓപ്പൺAI എക്‌സിക്യൂട്ടീവ്

ഇതുകൊണ്ടാണ് മസ്ക് കമ്പനിക്കെതിരെ കേസ് കൊടുത്തതെന്ന് ഓപ്പൺAI ചീഫ് സ്ട്രാറ്റജി ഓഫീസർ ജേസൺ ക്വോൺ പറഞ്ഞു. പബ്ലിക്, ഓപ്പൺ സോഴ്‌സ് ആർട്ടിഫിഷ്യൽ ജനറൽ ഇന്‍റലിജൻസ് വികസിപ്പിക്കുമെന്ന് കമ്പനി ആരംഭിച്ചപ്പോള്‍ പ്രഖ്യാപിച്ച ലക്ഷ്യങ്ങളില്‍ നിന്നുളള വ്യതിചലനമാണ് മൈക്രോസോഫ്റ്റുമായുള്ള ഓപ്പൺAI യുടെ സഹകരണം എന്ന് ആരോപിച്ചാണ് മസ്‌ക് സാൻഫ്രാൻസിസ്കോ കോടതിയിൽ കേസ് ഫയല്‍ ചെയ്തത്. 2018 ല്‍ മസ്ക് ഓപ്പൺAI യിൽ നിന്ന് രാജിവെച്ചിരുന്നു.